പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം ; പൊള്ളലേറ്റ 2 കുട്ടികൾ മരിച്ചു, അമ്മക്ക് ഗുരുതര പരിക്ക്

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം ; പൊള്ളലേറ്റ 2 കുട്ടികൾ മരിച്ചു, അമ്മക്ക് ഗുരുതര പരിക്ക്
Jul 12, 2025 05:38 PM | By Rajina Sandeep

പാലക്കാട്‌ പൊല്‍പ്പുള്ളി കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു. നാല് വയസുകാരി എമിലീനയും ആറ് വയസുകാരൻ ആൽഫ്രഡുമാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ അവരുടെ അമ്മ എൽസി മാര്‍ട്ടിന്‍, സഹോദരി അലീന (10) യും ചികിത്സയില്‍ തുടരുകയാണ്. അമ്മ എൽസിയുടെ നില ഗുരുതരമാണ്.

പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ എൽസിയുടെ ഭര്‍ത്താവ് കാൻസര്‍ ബാധിച്ച് 55 ദിവസം മുമ്പാണ് മരിച്ചത്. മൂന്ന് മക്കൾക്കൊപ്പം പൊൽപ്പുള്ളി പൂളക്കാടുള്ള വീട്ടിൽ കഴിയുന്നതിനിടെ അസുഖം ബാധിച്ച് ശസ്ത്രക്രിയ നടത്തിയ എൽസി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്.

ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിയ എൽസി മക്കൾക്കൊപ്പം പുറത്ത് പോകാന്‍ ഇറങ്ങുന്നതിനിടയിലാണ് വീട്ടുമുറ്റത്ത് വെച്ച് കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ബാറ്ററി ഷോട്ട് സർക്യൂട്ടാണ് കാർ പൊട്ടിത്തെറിക്കാൻ കാരണമായത് എന്നാണ് ഫയർഫോഴ്സിൻ്റെ പ്രാഥമിക നിഗമനം. കുടുംബത്തിന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

അപകടത്തിൽ എമിലീനയ്ക്ക് 90% അധികം പൊള്ളലേറ്റിരുന്നു. എൽസിയുടെ മൂത്തമകൾ അലീനക്ക് 40% പൊള്ളലേറ്റിട്ടുണ്ട്. കാലപ്പഴക്കം സംഭവിച്ച കാറിൽ ബാറ്ററി ഷോർട്ട് സർക്യൂട്ട് സംഭവിച്ചത് ആയിരിക്കാം തീ പിടിക്കാൻ കാരണമെന്നാണ് ഫയർഫോഴ്സിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും തീരുമാനം.

Car explosion in Palakkad; 2 children die from burns, mother seriously injured* Search for

Next TV

Related Stories
ഓൺലൈൻ വായ്പ, ട്രേഡിംഗ്, പർച്ചേസ് ; കൂത്ത്പറമ്പ് സ്വദേശിനിയടക്കം  ഏഴുപേർക്ക് 6.32 ലക്ഷം നഷ്ടമായി

Jul 12, 2025 09:10 PM

ഓൺലൈൻ വായ്പ, ട്രേഡിംഗ്, പർച്ചേസ് ; കൂത്ത്പറമ്പ് സ്വദേശിനിയടക്കം ഏഴുപേർക്ക് 6.32 ലക്ഷം നഷ്ടമായി

ഓൺലൈൻ വായ്പ, ട്രേഡിംഗ്, പർച്ചേസ് ; കൂത്ത്പറമ്പ് സ്വദേശിനിയടക്കം ഏഴുപേർക്ക് 6.32 ലക്ഷം...

Read More >>
മഴയത്ത് ഞങ്ങളുണ്ട്; വസ്ത്രങ്ങൾഅലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് ഞായറാഴ്ചയും

Jul 12, 2025 08:05 PM

മഴയത്ത് ഞങ്ങളുണ്ട്; വസ്ത്രങ്ങൾഅലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് ഞായറാഴ്ചയും

വസ്ത്രങ്ങൾഅലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് ഞായറാഴ്ചയും...

Read More >>
ചമ്പാട് എൽ പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും, അഭിനന്ദന സദസ്സും സംഘടിപ്പിച്ചു.

Jul 12, 2025 07:47 PM

ചമ്പാട് എൽ പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും, അഭിനന്ദന സദസ്സും സംഘടിപ്പിച്ചു.

ചമ്പാട് എൽ പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും, അഭിനന്ദന സദസ്സും...

Read More >>
വടകര മേപ്പയിലിൽ  പട്ടാപ്പകൽ മോഷണം ; വീട് കുത്തി തുറന്ന് 5000 കവർന്നു, സംശയാസ്പദമായി കണ്ട സ്കൂട്ടറിൻ്റെ നമ്പർ വ്യാജം

Jul 12, 2025 05:06 PM

വടകര മേപ്പയിലിൽ പട്ടാപ്പകൽ മോഷണം ; വീട് കുത്തി തുറന്ന് 5000 കവർന്നു, സംശയാസ്പദമായി കണ്ട സ്കൂട്ടറിൻ്റെ നമ്പർ വ്യാജം

വടകര മേപ്പയിലിൽ പട്ടാപ്പകൽ മോഷണം ; വീട് കുത്തി തുറന്ന് 5000 കവർന്നു, സംശയാസ്പദമായി കണ്ട സ്കൂട്ടറിൻ്റെ നമ്പർ...

Read More >>
കണ്ണിൽ അസഹനീയമായ വേദനയുമായി കണ്ണൂർ സ്വദേശിനി ;  ഉള്ള്യേരിയിൽ നടത്തിയ  ശാസ്ത്രക്രിയയിൽ പുറത്തെടുത്തത് അപൂർവ്വ വിര

Jul 12, 2025 02:50 PM

കണ്ണിൽ അസഹനീയമായ വേദനയുമായി കണ്ണൂർ സ്വദേശിനി ; ഉള്ള്യേരിയിൽ നടത്തിയ ശാസ്ത്രക്രിയയിൽ പുറത്തെടുത്തത് അപൂർവ്വ വിര

കണ്ണിൽ അസഹനീയമായ വേദനയുമായി കണ്ണൂർ സ്വദേശിനി ; ഉള്ള്യേരിയിൽ നടത്തിയ ശാസ്ത്രക്രിയയിൽ പുറത്തെടുത്തത് അപൂർവ്വ...

Read More >>
കണ്ണൂരിലും പാദപൂജ...'; ഗുരുപൂർണ്ണിമ ദിനത്തിൽ വിദ്യാർത്ഥികളെ  കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ ചെയ്യിപ്പിച്ചെന്ന്

Jul 12, 2025 01:22 PM

കണ്ണൂരിലും പാദപൂജ...'; ഗുരുപൂർണ്ണിമ ദിനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ ചെയ്യിപ്പിച്ചെന്ന്

ഗുരുപൂർണ്ണിമ ദിനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall